Posts

അരിക്കൊമ്പൻ - ഒരു കവിത

ഞായറാഴ്ച സ്പെഷ്യൽ ചിക്കൻ ബിരിയാണി ആസ്വദിച്ചു തിന്ന് ഏമ്പക്കം വിട്ടു ചാരു കസേരയിൽ ഒന്നു കണ്ണടച്ചപ്പോഴാണ് ഭാര്യയും മക്കളും കൂട്ടുകാരുമായി തന്റെ തട്ടകത്തിൽ ജീവിച്ചു വന്ന പാവം അരിക്കൊമ്പനോട് മനുഷ്യൻ കാണിച്ച സമാനതകളില്ലാത്ത ക്രൂരതയെക്കുറിച്ച് ഓർത്തത്. ക്രൂരമായ അഞ്ചു മയക്കുവെടികൾ... എന്നന്നേക്കുമായി കഴുത്തിൽ ഒരു റേഡിയോ കോളർ.... കുലം കുത്തികളായ കുങ്കിയാനകൾ ശരീരത്തിലും മനസ്സിലും തീർത്ത ഉണങ്ങാത്ത മുറിവുകൾ.... അറിയാത്ത ദേശത്തേക്കുള്ള ക്രൂരമായ നാടുകടത്തൽ... കരളലിയിപ്പിക്കുന്ന ഒരു കവിത എഴുതിയാൽ അത് പൊളിക്കും. പേനയെടുത്തു... അന്നേരമാണ് ഇതൊന്നു വായിച്ചു നോക്കി തിരുത്തി തരൂ എന്ന് പറഞ്ഞ് മകൻ ഒരു കടലാസ് കൊണ്ടു വന്നത്.   ചിക്കൻ ബിരിയാണിയിലേക്കായി ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന ഒരു പൂവൻ കോഴിയുടെ കുടുംബത്തിന്റെ വിലാപകാവ്യം.  ഭർത്താവ് നഷ്ടപ്പെട്ട പിടക്കോഴിയുടെ നിലവിളി... അച്ഛൻ നഷ്ടപ്പെട്ട കോഴിക്കുഞ്ഞുങ്ങളുടെ ദൈന്യത നിറഞ്ഞ കണ്ണുകൾ.. അറിയാതെ കൈ മണത്തു പോയി. ആ മണം പോയിട്ടില്ല. ഹോ..  കവിത എഴുതാനുള്ള ആ മൂഡ് അങ്ങു പോയി....

വറുതി

ഉമിനീര്‍ വറ്റി തൊണ്ട വരണ്ട്   ദാഹം കീഴ്പ്പെടുത്തുമ്പോള്‍ മാത്രം ചിതലരിച്ച കുടവുമായി ജീവജലം തേടി നമുക്ക്  പ്രയാണം തുടങ്ങാം. ആഴങ്ങളിലേക്ക് വളര്‍ന്നിട്ടും  ഉറവകളുടെ വേരിറങ്ങാത്ത കിണറുകളുടെ ഇരുണ്ട, വിണ്ടുകീറിയ    അടിത്തട്ടിലെ തിളക്കങ്ങളിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കി നമുക്ക്  നെടുവീര്‍പ്പിടാം. പുതിയ കാലത്ത് നമുക്ക് വേണ്ടാതായ, മാലിന്യങ്ങളെറിഞ്ഞ്  നാം നികത്തിയെടുത്ത കുളങ്ങളുടെ കുഴിമാടങ്ങള്‍ക്ക് മുകളിലിരുന്ന് നമുക്ക്  നെടുവീര്‍പ്പിടാം. മണല്‍ നഷ്ടപ്പെട്ട്,  ഉറവിടങ്ങള്‍ നഷ്ടപ്പെട്ട്, മരിച്ച നദികളുടെ ചീഞ്ഞളിഞ്ഞ ജഡത്തെയോര്‍ത്ത് നമ്മുടെ കൊട്ടാരങ്ങളിലിരുന്ന് നമുക്ക്  നെടുവീര്‍പ്പിടാം. ഒടുക്കം... പ്രകൃതിയുടെ രക്തവും മാംസവും വിറ്റുകിട്ടിയ പണത്തിനു  മീതെ കിടന്ന് നാവു നനയ്കാനാവാതെ നമുക്ക് ജഡമാകാം . (20/02/2013)

പരീക്ഷണവര

Image
ഓണത്തിന് ഇങ്ക്സ്കേപ്പ് ( InkScape ) ഉപയോഗിച്ച് ഒരു പരീക്ഷണം.

നിറങ്ങള്‍

ശിവനമ്പലത്തിന്‍റെ കിഴക്കേ നിരത്തില്‍ അട്ടിയടുക്കിയിരിക്കുന്നതില്‍ മൂന്നാമത്തെ കട ഗോവിന്ദപ്പണിക്കരുടേതാണ്. അവിടെ വില്‍പ്പനയ്ക്ക് വരുന്ന ഓറഞ്ചുകള്‍ കടയ്ക്ക് പുറത്തേക്ക് ഒരു നാവുപോലെ നീണ്ടുനില്‍ക്കുന്ന തട്ടില്‍ മനോഹരമായി അടുക്കി വയ്ക്കാറുണ്ട്. എല്ലാ ഗ്രൂപ്പ് ഫോട്ടോകളും എന്നെ ഓര്‍മ്മപ്പെടുത്തുന്ന ദൃശ്യമാണിത്. ഇതാ ഇവിടെ ഈ ചിത്രത്തില്‍ മുകളിലത്തെ നിരയില്‍ ആദ്യ ഓറഞ്ച് രഘുനാഥ്, രണ്ടാമത്തേത്‌ ശരത്, മൂന്നാമത്തേത്‌... , നടുവിലത്തെ നിരയില്‍ .... , താഴെ ഇരിക്കുന്നതില്‍ ആദ്യത്തേത് ഞാന്‍ , രണ്ടാമത്തേത്‌ രമ്യ, .... പന്ത്രണ്ടാമത് ഗീതാനന്ദ്. പതിമൂന്നാമത് .... അയാളെ ഒരു തരത്തിലും ഓറഞ്ചിനോട്‌ ഉപമിക്കാനാവുന്നില്ല. ... സപ്പോട്ടക്കായ. അല്ല.. മുന്തിരിങ്ങ. പഴുത്ത് തുടുത്ത കറുത്ത മുന്തിരിങ്ങ. ഓറഞ്ചുകള്‍ക്കിടയില്‍ അവന്‍ വേറിട്ടു നില്‍ക്കുന്നു.

ദേശീയ പെന്‍ഷന്‍ പദ്ധതി: ഒരു പഠനം

കേരളത്തില്‍ 2013 ഏപ്രില്‍ 1 മുതല്‍ ദേശീയ പെന്‍ഷന്‍ പദ്ധതി (National Pension Scheme) പ്രാബല്യത്തില്‍ വരുത്താനും അതിനുശേഷം സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് അത് ബാധകമാക്കാനും തീരുമാനിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് (സ.ഉ.നം.20/2013/ധനകാര്യം തിയതി.07/01/2013).  ഈ സാഹചര്യത്തില്‍ ഈ  പെന്‍ഷന്‍ പദ്ധതിക്കുറിച്ച് വസ്തു നിഷ്ടമായ ഒരു പഠനമാണ് ഈ ലേഖനം നിര്‍വഹിക്കുന്നത്.

ബാപ്പുവിന്...

ബാപ്പൂ.. അങ്ങയുടെ കഷണ്ടിത്തലയിലിരുന്ന്‍ കാഷ്ടിച്ച് തിന്മകള്‍ ചിക്കിച്ചികഞ്ഞു പുലഭ്യം പറയാനുള്ള സ്വാതന്ത്ര്യത്തിനു പോലും ഞങ്ങള്‍ അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ബാപ്പൂ... നന്മകള്‍ മാത്രമുള്ളവരെ ഞങ്ങള്‍ കണ്ടിട്ടില്ല. മുഖം നോക്കുന്ന കണ്ണാടിയില്‍ പോലും. (08/07/2012)

കാര്യക്ഷമമായ പൊതുഭരണവും കേരളത്തിലെ കാര്‍ഷിക വികസനവും

‘ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിനും വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട ഏറ്റവും പ്രധാനപ്പെട്ട, ഒരുപക്ഷേ ഏക അടിസ്ഥാന ഘടകമാണ് സദ്ഭരണം’ – കോഫി അന്നന്‍ ********* എന്നും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സുപ്രധാന വിഷയമാണ് വികസനം. ഭരണകൂടങ്ങളും വിഭവദാതാക്കളും വികസന ഏജന്‍സികളും സര്‍ക്കാരിതര സാമൂഹ്യ സംഘടനകളും വികസനത്തില്‍ അവരുടേതായ പങ്ക് വഹിക്കുന്നു. എന്നിരുന്നാലും വികസനത്തിന്റെ പ്രധാന പങ്കാളി ഭരണകൂടമാണ്. ഭരണകൂടങ്ങള്‍ അവയുടെ കൃത്യനിര്‍വഹണം എങ്ങിനെ നടത്തുന്നു എന്നത് വികസനത്തെ നയിക്കുന്ന ഘടകമാണ്. മോശമായ ഭരണം, മോശമായ നയങ്ങളുടെ തിരഞ്ഞെടുപ്പ്‌, അഴിമതി, മനുഷ്യാവകാശ ലംഘനം എന്നിവ ത്വരിതമായ വളര്‍ച്ചയെ മുരടിപ്പിക്കുന്ന ഘടകങ്ങളാണ്.