Posts

Showing posts with the label ആത്മഗതം

ഭയം

ഉറക്കെ ചിന്തിക്കാന്‍ എനിക്ക് ഭയം തോന്നുന്നു.... തൊഴിലാളിക്ക് മുതലാളിയോട് തോന്നുന്ന അതേ ഭയം....

മൃത്യോർ മാ അമൃതം ഗമയ

പ്രസ്ഥാനങ്ങളുടെ ശക്തിപ്രകടനങ്ങളില്‍ കാണുന്ന അമ്പരപ്പിക്കുന്ന മരവിപ്പ് ഒരു ഓര്‍മപ്പെടുത്തലാണ്. ഒപ്പം നില്‍ക്കുന്നവരാല്‍ കാലുവാരപ്പെടുന്നവന്‍ നിസ്സംഗനായ കാഴ്ചക്കാരനായി മാറി നില്‍ക്കുന്നത്‌ സ്വാഭാവികം. അകമഴിഞ്ഞ പിന്തുണ വാരിക്കോരി സ്വീകരിക്കുന്നവരെ കാഴ്ചക്കാരനായി നിര്‍ത്താതെ ഇടത് കൈയ്യില്‍ പതാക നല്‍കി വലതു മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കുന്നതാണ് നേതൃ പാടവം. ജഡമാകപ്പെട്ട പ്രസ്ഥാനത്തിന്റെ ചുമലില്‍ ചവിട്ടി ആര്‍ക്കും നേതാവിന്റെ ഔദ്ധത്യം കൊണ്ടുനടക്കാനാവില്ല. പ്രസ്ഥാനം ജഡമാക്കപ്പെടുമ്പോള്‍ നേതാവും മരണമടയും.... ഈ നിസ്സംഗത പ്രസ്ഥാനത്തിന്‍റെ ശരീരത്തെ നിര്‍ജീവമാക്കുന്നതിനു മുന്‍പ് ഉണരുക...

അന്താരാഷ്ട്ര നിലവാരം

പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അന്താരാഷ്ട്ര വില ഞാന്‍ കൊടുക്കേണ്ടി വരുമ്പോള്‍ അതേ നിലവാരത്തിലുള്ള ശമ്പളവും ഭക്ഷണവും ജീവിതസൗകര്യങ്ങളും സര്‍ക്കാര്‍ സേവനങ്ങളും കിട്ടാന്‍ എനിക്ക് അര്‍ഹതയില്ലേ...?

ആരാണ് പ്രതാപി?

ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ ഒരു പഴയ മേശമേല്‍ പൊടി പുതച്ചിരിക്കുന്ന, എല്‍. സി. ഡി കളര്‍  ഗ്രാഫിക്സ് ഡിസ്പ്ലേയും 5.1 സറൌണ്ട് സ്പീക്കറും വയര്‍ലെസ്സ്‌ ലാനും യു. എസ്. ബി. പോര്‍ട്ടും ഡി. വി. ഡി ഡ്രൈവും ഉള്ള പെന്റിയം ഡ്യുവല്‍ കോര്‍ കംപ്യൂട്ടറാണോ; മേല്‍ക്കൂര മുഴുവന്‍ തെര്‍മോകോള്‍ പതിപ്പിച്ച പാദരക്ഷ നിരോധിച്ച ശീതീകരിച്ച കണ്ണാടി മുറിക്കുള്ളിലിരിക്കുന്ന രണ്ടു 5 1/4 ഇഞ്ച്‌ ഫ്ലോപ്പി ഡ്രൈവും മോണോക്രോം ടെക്സ്റ്റ്‌ ഡിസ്പ്ലേയും മാത്രമുള്ള 8088 കംപ്യൂട്ടറാണോ പ്രതാപി?

മത്തീ... നിനക്കെന്തു പറ്റി!

എനിക്കിപ്പൊള്‍ നിന്റെ മുഖം  കാണുന്നതു തന്നെ വെറുപ്പായിരിക്കുന്നു. നിനക്കിതെന്തു പറ്റി. പണ്ടൊക്കെ നിന്നെ എനിക്കെന്തിഷ്ടമായിരുന്നെന്നോ. കപ്പയും നിന്റെ കുറച്ചു കറിയും കിട്ടിയാല്‍ ഞാന്‍ ചോറു വേണ്ടെന്നു വയ്ക്കുമായിരുന്നു. കുടം പുളിയിട്ട നിന്റെ കറിയുടെ മണം  കേള്‍ക്കുമ്പൊള്‍ എന്റെ വായില്‍ കൂടി വെള്ളമൂറുമായിരുന്നു. എന്നിട്ടിപ്പൊള്‍ നീ...

ജലദിനത്തില്‍ ഒരു മലയാളി പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്നത്

ശുചിത്വം രണ്ടു നേരം കുളിക്കണം. വീടും പരിസരവും ശുചിയായിരിക്കണം. മാലിന്യങ്ങള്‍ അടിച്ചുവാരി മതിലിനു പുറത്തേക്കെറിയണം. പറ്റിയില്ലെങ്കില്‍ ഒരു പ്ലാസ്റ്റിക്‌ കവറിലാക്കി ബൈക്കിലോ കാറിലോ പോയി റോഡരുകില്‍ ആരും കാണാതെ കളയണം.

ഡോക്ടര്‍ ഹരിജിത്‌

രണ്ടു സംസ്കൃത നാടകങ്ങളില്‍ അഭിനയിച്ചതിന് മോഹന്‍ലാലിന് സംസ്കൃത ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഡി.ലിറ്റ്‌. ബ്ലോഗിലെ എന്റെ രണ്ടു പോസ്റ്റുകള്‍ പരിഗണിച്ച് എനിക്കും കിട്ടുമായിരിക്കും ഒരെണ്ണം.