Posts

Showing posts with the label കഥ

നിറങ്ങള്‍

ശിവനമ്പലത്തിന്‍റെ കിഴക്കേ നിരത്തില്‍ അട്ടിയടുക്കിയിരിക്കുന്നതില്‍ മൂന്നാമത്തെ കട ഗോവിന്ദപ്പണിക്കരുടേതാണ്. അവിടെ വില്‍പ്പനയ്ക്ക് വരുന്ന ഓറഞ്ചുകള്‍ കടയ്ക്ക് പുറത്തേക്ക് ഒരു നാവുപോലെ നീണ്ടുനില്‍ക്കുന്ന തട്ടില്‍ മനോഹരമായി അടുക്കി വയ്ക്കാറുണ്ട്. എല്ലാ ഗ്രൂപ്പ് ഫോട്ടോകളും എന്നെ ഓര്‍മ്മപ്പെടുത്തുന്ന ദൃശ്യമാണിത്. ഇതാ ഇവിടെ ഈ ചിത്രത്തില്‍ മുകളിലത്തെ നിരയില്‍ ആദ്യ ഓറഞ്ച് രഘുനാഥ്, രണ്ടാമത്തേത്‌ ശരത്, മൂന്നാമത്തേത്‌... , നടുവിലത്തെ നിരയില്‍ .... , താഴെ ഇരിക്കുന്നതില്‍ ആദ്യത്തേത് ഞാന്‍ , രണ്ടാമത്തേത്‌ രമ്യ, .... പന്ത്രണ്ടാമത് ഗീതാനന്ദ്. പതിമൂന്നാമത് .... അയാളെ ഒരു തരത്തിലും ഓറഞ്ചിനോട്‌ ഉപമിക്കാനാവുന്നില്ല. ... സപ്പോട്ടക്കായ. അല്ല.. മുന്തിരിങ്ങ. പഴുത്ത് തുടുത്ത കറുത്ത മുന്തിരിങ്ങ. ഓറഞ്ചുകള്‍ക്കിടയില്‍ അവന്‍ വേറിട്ടു നില്‍ക്കുന്നു.

ഒരു ഛായാഗ്രാഹകന്റെ മനോഗതങ്ങള്‍

ഒരു നിമിഷം. ഞാന്‍ എന്റെ മൊബൈല്‍ ക്യാമറ ഒന്ന് ഓണ്‍ ചെയ്യട്ടെ. ഇതൊക്കെ അപൂര്‍വ ദൃശ്യങ്ങളാണ്. ഇപ്പോള്‍ ഇവിടെ എത്താന്‍ കഴിഞ്ഞത് ഭാഗ്യം. അല്ലെങ്കില്‍ ഈ കാഴ്ചകള്‍ എനിക്ക് കാണാന്‍ പറ്റാതെ പോയേനെ. ബസ്സ്‌ വെള്ളത്തില്‍ വീണിട്ട് അധികനേരമായിട്ടില്ല. കുറേപ്പേര്‍ വെള്ളത്തിനു മുകളിലേക്ക് പൊങ്ങി വരുന്നുണ്ട്. അവരുടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന കൈകളിലേക്ക് ഒന്ന് ഫോക്കസ് ചെയ്തുനോക്കാം. കൊള്ളാം... നല്ല ദൃശ്യം.