ബാപ്പുവിന്...

ബാപ്പൂ..
അങ്ങയുടെ കഷണ്ടിത്തലയിലിരുന്ന്‍
കാഷ്ടിച്ച്
തിന്മകള്‍ ചിക്കിച്ചികഞ്ഞു
പുലഭ്യം പറയാനുള്ള
സ്വാതന്ത്ര്യത്തിനു പോലും
ഞങ്ങള്‍ അങ്ങയോട്
കടപ്പെട്ടിരിക്കുന്നു.

ബാപ്പൂ...
നന്മകള്‍ മാത്രമുള്ളവരെ
ഞങ്ങള്‍ കണ്ടിട്ടില്ല.
മുഖം നോക്കുന്ന
കണ്ണാടിയില്‍ പോലും.
(08/07/2012)

Comments

Popular posts from this blog

നിറങ്ങള്‍

ദേശീയ പെന്‍ഷന്‍ പദ്ധതി: ഒരു പഠനം

അരിക്കൊമ്പൻ - ഒരു കവിത