ശിവനമ്പലത്തിന്റെ കിഴക്കേ നിരത്തില്‍ അട്ടിയടുക്കിയിരിക്കുന്നതില്‍ മൂന്നാമത്തെ കട ഗോവിന്ദപ്പണിക്കരുടേതാണ്. അവിടെ വില്‍പ്പനയ്ക്ക് വരുന്ന ഓറഞ്ചുകള്‍ കടയ്ക്ക് പുറത്തേക്ക് ഒരു നാവുപോലെ നീണ്ടുനില്‍ക്കുന്ന തട്ടില്‍ മനോഹരമായി അടുക്കി വയ്ക്കാറുണ്ട്. എല്ലാ ഗ്രൂപ്പ് ഫോട്ടോകളും എന്നെ ഓര്‍മ്മപ്പെടുത്തുന്ന ദൃശ്യമാണിത്. ഇതാ ഇവിടെ ഈ ചിത്രത്തില്‍ മുകളിലത്തെ നിരയില്‍ ആദ്യ ഓറഞ്ച് രഘുനാഥ്, രണ്ടാമത്തേത് ശരത്, മൂന്നാമത്തേത്... , നടുവിലത്തെ നിരയില്‍ .... , താഴെ ഇരിക്കുന്നതില്‍ ആദ്യത്തേത് ഞാന്‍ , രണ്ടാമത്തേത് രമ്യ, .... പന്ത്രണ്ടാമത് ഗീതാനന്ദ്. പതിമൂന്നാമത് .... അയാളെ ഒരു തരത്തിലും ഓറഞ്ചിനോട് ഉപമിക്കാനാവുന്നില്ല. ... സപ്പോട്ടക്കായ. അല്ല.. മുന്തിരിങ്ങ. പഴുത്ത് തുടുത്ത കറുത്ത മുന്തിരിങ്ങ. ഓറഞ്ചുകള്‍ക്കിടയില്‍ അവന് വേറിട്ടു നില്ക്കുന്നു.
‘ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിനും വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട ഏറ്റവും പ്രധാനപ്പെട്ട, ഒരുപക്ഷേ ഏക അടിസ്ഥാന ഘടകമാണ് സദ്ഭരണം’ – കോഫി അന്നന് ********* എന്നും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സുപ്രധാന വിഷയമാണ് വികസനം. ഭരണകൂടങ്ങളും വിഭവദാതാക്കളും വികസന ഏജന്‍സികളും സര്‍ക്കാരിതര സാമൂഹ്യ സംഘടനകളും വികസനത്തില്‍ അവരുടേതായ പങ്ക് വഹിക്കുന്നു. എന്നിരുന്നാലും വികസനത്തിന്റെ പ്രധാന പങ്കാളി ഭരണകൂടമാണ്. ഭരണകൂടങ്ങള്‍ അവയുടെ കൃത്യനിര്‍വഹണം എങ്ങിനെ നടത്തുന്നു എന്നത് വികസനത്തെ നയിക്കുന്ന ഘടകമാണ്. മോശമായ ഭരണം, മോശമായ നയങ്ങളുടെ തിരഞ്ഞെടുപ്പ്, അഴിമതി, മനുഷ്യാവകാശ ലംഘനം എന്നിവ ത്വരിതമായ വളര്‍ച്ചയെ മുരടിപ്പിക്കുന്ന ഘടകങ്ങളാണ്.
Comments