മൃത്യോർ മാ അമൃതം ഗമയ

പ്രസ്ഥാനങ്ങളുടെ ശക്തിപ്രകടനങ്ങളില്‍ കാണുന്ന അമ്പരപ്പിക്കുന്ന മരവിപ്പ് ഒരു ഓര്‍മപ്പെടുത്തലാണ്.

ഒപ്പം നില്‍ക്കുന്നവരാല്‍ കാലുവാരപ്പെടുന്നവന്‍ നിസ്സംഗനായ കാഴ്ചക്കാരനായി മാറി നില്‍ക്കുന്നത്‌ സ്വാഭാവികം.

അകമഴിഞ്ഞ പിന്തുണ വാരിക്കോരി സ്വീകരിക്കുന്നവരെ കാഴ്ചക്കാരനായി നിര്‍ത്താതെ ഇടത് കൈയ്യില്‍ പതാക നല്‍കി വലതു മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കുന്നതാണ് നേതൃ പാടവം.

ജഡമാകപ്പെട്ട പ്രസ്ഥാനത്തിന്റെ ചുമലില്‍ ചവിട്ടി ആര്‍ക്കും നേതാവിന്റെ ഔദ്ധത്യം കൊണ്ടുനടക്കാനാവില്ല. പ്രസ്ഥാനം ജഡമാക്കപ്പെടുമ്പോള്‍ നേതാവും മരണമടയും....

ഈ നിസ്സംഗത പ്രസ്ഥാനത്തിന്‍റെ ശരീരത്തെ നിര്‍ജീവമാക്കുന്നതിനു മുന്‍പ് ഉണരുക...

Comments

Popular posts from this blog

നിറങ്ങള്‍

കാര്യക്ഷമമായ പൊതുഭരണവും കേരളത്തിലെ കാര്‍ഷിക വികസനവും

ബാപ്പുവിന്...