ആരാണ് പ്രതാപി?

ഓഫീസിലെ ഫയലുകള്‍ക്കിടയില്‍
ഒരു പഴയ മേശമേല്‍
പൊടി പുതച്ചിരിക്കുന്ന,
എല്‍. സി. ഡി കളര്‍  ഗ്രാഫിക്സ് ഡിസ്പ്ലേയും
5.1 സറൌണ്ട് സ്പീക്കറും
വയര്‍ലെസ്സ്‌ ലാനും
യു. എസ്. ബി. പോര്‍ട്ടും
ഡി. വി. ഡി ഡ്രൈവും ഉള്ള
പെന്റിയം ഡ്യുവല്‍ കോര്‍ കംപ്യൂട്ടറാണോ;

മേല്‍ക്കൂര മുഴുവന്‍ തെര്‍മോകോള്‍ പതിപ്പിച്ച
പാദരക്ഷ നിരോധിച്ച
ശീതീകരിച്ച
കണ്ണാടി മുറിക്കുള്ളിലിരിക്കുന്ന
രണ്ടു 5 1/4 ഇഞ്ച്‌ ഫ്ലോപ്പി ഡ്രൈവും
മോണോക്രോം ടെക്സ്റ്റ്‌ ഡിസ്പ്ലേയും
മാത്രമുള്ള 8088 കംപ്യൂട്ടറാണോ പ്രതാപി?

Comments

8080 machin RISC machine aaNenkil avanaaN prathaapi
:-)

Popular posts from this blog

നിറങ്ങള്‍

കാര്യക്ഷമമായ പൊതുഭരണവും കേരളത്തിലെ കാര്‍ഷിക വികസനവും

ബാപ്പുവിന്...