Posts

ആരാണ് പ്രതാപി?

ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ ഒരു പഴയ മേശമേല്‍ പൊടി പുതച്ചിരിക്കുന്ന, എല്‍. സി. ഡി കളര്‍  ഗ്രാഫിക്സ് ഡിസ്പ്ലേയും 5.1 സറൌണ്ട് സ്പീക്കറും വയര്‍ലെസ്സ്‌ ലാനും യു. എസ്. ബി. പോര്‍ട്ടും ഡി. വി. ഡി ഡ്രൈവും ഉള്ള പെന്റിയം ഡ്യുവല്‍ കോര്‍ കംപ്യൂട്ടറാണോ; മേല്‍ക്കൂര മുഴുവന്‍ തെര്‍മോകോള്‍ പതിപ്പിച്ച പാദരക്ഷ നിരോധിച്ച ശീതീകരിച്ച കണ്ണാടി മുറിക്കുള്ളിലിരിക്കുന്ന രണ്ടു 5 1/4 ഇഞ്ച്‌ ഫ്ലോപ്പി ഡ്രൈവും മോണോക്രോം ടെക്സ്റ്റ്‌ ഡിസ്പ്ലേയും മാത്രമുള്ള 8088 കംപ്യൂട്ടറാണോ പ്രതാപി?

മത്തീ... നിനക്കെന്തു പറ്റി!

എനിക്കിപ്പൊള്‍ നിന്റെ മുഖം  കാണുന്നതു തന്നെ വെറുപ്പായിരിക്കുന്നു. നിനക്കിതെന്തു പറ്റി. പണ്ടൊക്കെ നിന്നെ എനിക്കെന്തിഷ്ടമായിരുന്നെന്നോ. കപ്പയും നിന്റെ കുറച്ചു കറിയും കിട്ടിയാല്‍ ഞാന്‍ ചോറു വേണ്ടെന്നു വയ്ക്കുമായിരുന്നു. കുടം പുളിയിട്ട നിന്റെ കറിയുടെ മണം  കേള്‍ക്കുമ്പൊള്‍ എന്റെ വായില്‍ കൂടി വെള്ളമൂറുമായിരുന്നു. എന്നിട്ടിപ്പൊള്‍ നീ...

ഒരു ഛായാഗ്രാഹകന്റെ മനോഗതങ്ങള്‍

ഒരു നിമിഷം. ഞാന്‍ എന്റെ മൊബൈല്‍ ക്യാമറ ഒന്ന് ഓണ്‍ ചെയ്യട്ടെ. ഇതൊക്കെ അപൂര്‍വ ദൃശ്യങ്ങളാണ്. ഇപ്പോള്‍ ഇവിടെ എത്താന്‍ കഴിഞ്ഞത് ഭാഗ്യം. അല്ലെങ്കില്‍ ഈ കാഴ്ചകള്‍ എനിക്ക് കാണാന്‍ പറ്റാതെ പോയേനെ. ബസ്സ്‌ വെള്ളത്തില്‍ വീണിട്ട് അധികനേരമായിട്ടില്ല. കുറേപ്പേര്‍ വെള്ളത്തിനു മുകളിലേക്ക് പൊങ്ങി വരുന്നുണ്ട്. അവരുടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന കൈകളിലേക്ക് ഒന്ന് ഫോക്കസ് ചെയ്തുനോക്കാം. കൊള്ളാം... നല്ല ദൃശ്യം.

ജലദിനത്തില്‍ ഒരു മലയാളി പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്നത്

ശുചിത്വം രണ്ടു നേരം കുളിക്കണം. വീടും പരിസരവും ശുചിയായിരിക്കണം. മാലിന്യങ്ങള്‍ അടിച്ചുവാരി മതിലിനു പുറത്തേക്കെറിയണം. പറ്റിയില്ലെങ്കില്‍ ഒരു പ്ലാസ്റ്റിക്‌ കവറിലാക്കി ബൈക്കിലോ കാറിലോ പോയി റോഡരുകില്‍ ആരും കാണാതെ കളയണം.

ഡോക്ടര്‍ ഹരിജിത്‌

രണ്ടു സംസ്കൃത നാടകങ്ങളില്‍ അഭിനയിച്ചതിന് മോഹന്‍ലാലിന് സംസ്കൃത ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഡി.ലിറ്റ്‌. ബ്ലോഗിലെ എന്റെ രണ്ടു പോസ്റ്റുകള്‍ പരിഗണിച്ച് എനിക്കും കിട്ടുമായിരിക്കും ഒരെണ്ണം.

ലോഹിതദാസ്, താങ്കള്‍ മരിക്കുന്നില്ല.

ലോഹിതദാസ്... താങ്കളെന്റെ ആരാണ്. ബന്ധുവല്ല.. സുഹൃത്തല്ല... അയല്‍ക്കാരനല്ല.. ഞാന്‍ താങ്കളോട് സംസാരിച്ചിട്ടില്ല. താങ്കളെ ഞാന്‍ നേരിട്ടു കണ്ടിട്ടു കൂടിയില്ല.

സൗഹൃദം

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പ്രീഡിഗ്രിക്കാലത്തിന്റെ ഒടുക്കം, വര്ണ്ണക്കടലാസുകള് കൊണ്ടു നിര്മ്മിച്ച ഓട്ടോഗ്രാഫ് ബുക്കിന്റെ ഒരു താളില് നിന്നും മനസ്സിലേക്ക് ചേക്കേറിയ കാവ്യശകലങ്ങള്. "നഷ്ട്പ്പെടാതിരിക്കട്ടെ സൗഹൃദം പങ്കുവയ്ക്കാം നമുക്കീ നറും പുഞ്ചിരി. മനസ്സുകളറിയുന്ന നമുക്കു പരസ്പരം പറയുവാന് കരുതേണ്ടതില്ല, വാക്കുകള്."