ലോഹിതദാസ്, താങ്കള്‍ മരിക്കുന്നില്ല.

ലോഹിതദാസ്...
താങ്കളെന്റെ ആരാണ്.

ബന്ധുവല്ല..
സുഹൃത്തല്ല...
അയല്‍ക്കാരനല്ല..

ഞാന്‍ താങ്കളോട് സംസാരിച്ചിട്ടില്ല.
താങ്കളെ ഞാന്‍ നേരിട്ടു കണ്ടിട്ടു കൂടിയില്ല.



താങ്കളുടെ വ്യക്തിവിശേഷത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല.

എനിക്കറിയാവുന്നത് താങ്കളുടെ തൂലികയില്‍ നിന്നും പിറന്ന കുറേ കഥകള്‍ മാത്രം.
കുറെ കഥാപാത്രങ്ങളെ മാത്രം.

തനിയാവര്‍ത്തനം.
കുടുംബപുരാണം.
വളയം.
വാത്സല്യം.
കിരീടം.
ഹിസ് ഹൈനസ് അബ്ദുള്ള.
ഭരതം.
അമരം.
കമലദളം.
വെങ്കലം.
ദശരഥം.
വീണ്ടും ചില വീട്ടുകാര്യങ്ങള്‍.
അങ്ങനെ ചിലത് മാത്രം.

എന്നിട്ടും..
താങ്കളുടെ മരണം എന്നെ അലോസരപ്പെടുത്തുന്നു.

എന്തുകൊണ്ടാണത്......
...............

മലയാള ചലച്ചിത്ര രംഗത്ത് ഒരു സിംഹാസനം എന്നെന്നേക്കുമായി ഒഴിച്ചിട്ടു കൊണ്ട് പഞ്ചഭൂതങ്ങളിലേക്കു മടങ്ങിയ ലോഹിതദാസിനു ആദരാഞ്ജലികള്‍.

Comments

Yesodharan said…
enteyum oru pidi pokkal......

Popular posts from this blog

നിറങ്ങള്‍

കാര്യക്ഷമമായ പൊതുഭരണവും കേരളത്തിലെ കാര്‍ഷിക വികസനവും

ബാപ്പുവിന്...