മത്തീ... നിനക്കെന്തു പറ്റി!

എനിക്കിപ്പൊള്‍ നിന്റെ മുഖം  കാണുന്നതു തന്നെ വെറുപ്പായിരിക്കുന്നു.
നിനക്കിതെന്തു പറ്റി.

പണ്ടൊക്കെ നിന്നെ എനിക്കെന്തിഷ്ടമായിരുന്നെന്നോ.
കപ്പയും നിന്റെ കുറച്ചു കറിയും കിട്ടിയാല്‍ ഞാന്‍ ചോറു വേണ്ടെന്നു വയ്ക്കുമായിരുന്നു.
കുടം പുളിയിട്ട നിന്റെ കറിയുടെ മണം  കേള്‍ക്കുമ്പൊള്‍ എന്റെ വായില്‍ കൂടി വെള്ളമൂറുമായിരുന്നു.

എന്നിട്ടിപ്പൊള്‍ നീ...



പ്രായം തോന്നാതിരിക്കാനുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം നീ എന്നു മുതലാണു തുടങ്ങിയത്.
അമോണിയയും ഫൊര്‍മലിനും പോലെയ്യുള്ള ലേപനങ്ങള്‍ പുരട്ടിയാണു നീ എത്തുന്നതെന്ന് പലരും പറഞ്ഞിട്ടും ഞാന്‍ വിശ്വസിച്ചിരുന്നില്ല.

പക്ഷെ ഇപ്പൊള്‍ എനിക്കുറപ്പായി.

നീ പഴയ ആളല്ല.

നീ ഒരുപാട് മാറിയിരിക്കുന്നു.
നിന്റെ സൗന്ദര്യം കണ്ടു മോഹിക്കുന്നവരെയൊക്കെ നീയിപ്പൊള്‍ ചതിക്കുകയാണു.

നിന്നെ ഇപ്പൊള്‍ വായില്‍ വയ്ക്കാന്‍ കൊള്ളാതായിരിക്കുന്നു.
ഒപ്പം  വല്ലാത്ത നാറ്റവും.

ഇക്കണക്കിനു പോയാല്‍ ആരും നിന്നെ വീട്ടില്‍ കയറ്റാതെ വരും
നാടു ചുറ്റാനിറങ്ങുന്ന എം 80 ക്കു പിറകിലിരുന്ന് വന്ന വഴി തന്നെ നിനക്കു മടങ്ങേണ്ടി വരും.
ഓര്‍ത്തോ...

ഒടുക്കം  മുനിസിപ്പാലിറ്റിയുടെ ചവറ്റുകൂനയില്‍ പുഴുത്ത മാലിന്യങ്ങളൊടു കൂടി കിടക്കേണ്ടി വരും.
ഞാന്‍ മറന്നു...
നീ പുഴുക്കില്ലല്ലൊ, അല്ലേ.

Comments

manoj said…
good observation!

Popular posts from this blog

നിറങ്ങള്‍

കാര്യക്ഷമമായ പൊതുഭരണവും കേരളത്തിലെ കാര്‍ഷിക വികസനവും

ബാപ്പുവിന്...