ജലദിനത്തില്‍ ഒരു മലയാളി പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്നത്

ശുചിത്വം
രണ്ടു നേരം കുളിക്കണം.
വീടും പരിസരവും ശുചിയായിരിക്കണം.
മാലിന്യങ്ങള്‍ അടിച്ചുവാരി മതിലിനു പുറത്തേക്കെറിയണം.
പറ്റിയില്ലെങ്കില്‍ ഒരു പ്ലാസ്റ്റിക്‌ കവറിലാക്കി ബൈക്കിലോ കാറിലോ പോയി റോഡരുകില്‍ ആരും കാണാതെ കളയണം.



പൊതു കുളങ്ങള്‍
മാലിന്യം നിക്ഷേപിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം.
ആരു ചോദിയ്ക്കാന്‍?. അത് ആരുടെയും തറവാട്ടു വകയല്ലല്ലോ?

പുഴ
മണല്‍ ലഭിക്കുന്ന സ്ഥലം.

പാടം നികത്തല്‍
ഞാന്‍ എന്തായാലും പാടം നികത്തി വീട് വച്ചു.
ഇനി ആരും നികത്താന്‍ സമ്മതിക്കുന്ന പ്രശ്നമില്ല

കൃഷി
പിന്നേ... പത്ത് വരെ പഠിച്ചിട്ട് കൃഷി ചെയ്യാനോ?
വേറെ ആളെ നോക്കണം.

വീട്
എനിക്കും ഭാര്യക്കും മകനുമായി മൂവായിരം ചതുരശ്ര അടിയില്‍ ഒന്ന്.
ആറു ബാത്ത്‌ അറ്റാച്ച്ഡ് കിടപ്പുമുറികള്‍.
കണ്ടാല്‍ ആരും മോശം പറയരുതല്ലോ?

ആഗോള താപനം
എന്നെ എങ്ങനെ ബാധിക്കാന്‍ ...
ആറു കിടപ്പു മുറിയും ശീതീകരിച്ചതാണ്.
പോരാത്തതിന് വീടിന്റെ അകം ഭിത്തി മുഴുവന്‍ തേക്ക് തടി പാകിയിട്ടുണ്ട്.

ഊര്‍ജ പ്രതിസന്ധി
പ്രത്യേകം പറയണോ?
ആറു ശീതീകരണിയും അഞ്ചു സ്റ്റാര്‍ റേറ്റിംഗ് ഉള്ളതാണ്.

ജലം
കിണറില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ജലനിരപ്പ്‌ കുറഞ്ഞപ്പോള്‍ ഞാന്‍ അതിനുള്ളില്‍ ഒരു കുഴല്‍ക്കിണര്‍ കുത്തി.
ഇനി വെള്ളം കിട്ടാത്ത പ്രശ്നമില്ല.
വെള്ളത്തിനു ദൌര്‍ലഭ്യം വരെട്ടെ.
എനിക്ക് വെള്ളം ലിറ്ററിനു ആയിരം രൂപയ്ക്കു വില്‍ക്കാമല്ലോ.

മഴവെള്ള സംഭരണി
മുറ്റം മുഴുവന്‍ ഗാര്‍ഡന്‍ ടൈല്‍ നിരത്തിയതാണ്.
മഴവെള്ളം വീടിന്റെ പരിസരത്തെങ്ങും കെട്ടി നില്‍ക്കില്ല.
നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തുപോകും.
അത്രക്കും നല്ല ഡ്രൈനേജ് സിസ്റ്റമാണ്.

സുസ്ഥിര വികസനം
സാമൂഹ്യ ശാസ്ത്രം പരീക്ഷക്ക് ഉറപ്പായും പഠിക്കേണ്ട പാഠം.

Comments

Unknown said…
wow super idea...congratsss

Popular posts from this blog

നിറങ്ങള്‍

കാര്യക്ഷമമായ പൊതുഭരണവും കേരളത്തിലെ കാര്‍ഷിക വികസനവും

ബാപ്പുവിന്...